
8 Courses
തദ്ദേശ സ‍്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണാധികാരമുള്ള ജനപ്രതിനിധികൾക്ക് അവരുടെ ഭരണനൈപുണ‍്യം വർദ്ധിപ്പിക്കുക, തങ്ങളുടെ ചുമതലയുള്ള പ്രദേശം സാമൂഹികവികസനത്തിലേക്ക് നയിക്കുകവാൻ പ്രാപ്തരാക്കുക അതിനായി ഏറ്റവും ക്രിയാത്മകവും തന്ത്രപരമായി പ്രവർത്തിക്കുവാൻ പ്രചോദിപ്പിക്കുക എന്നതാണ് സാരഥ്യം സാമൂഹിക വികസനത്തിന് എന്നുള്ള പരിശീലന പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്. നവ ആശയങ്ങളുടെയും മാറ്റങ്ങളുടെയും ലോകത്ത് വികസനോന്മുഖവും സമയബന്ധിതവുമായ ചിന്തകൾ, അനുയോജ‍്യമായ തീരുമാനങ്ങൾ, തന്ത്രപരമായ ഇടപെടലുകൾ എന്നിവയൊക്കെ ഒരു നല്ല ഭരണകർത്താവ് നിറവേറ്റണ്ടത് അത‍്യന്താപേക്ഷിതമാണ്. ആയതിനാൽ തന്നെ സാരഥ്യം സാമൂഹിക വികസനത്തിന് എന്ന പരിശീലന പരിപാടി ജനപ്രതിനിധികളുടെ നിർവഹണ കാര‍്യശേഷി അഭിവൃദ്ധിപ്പെടുത്തുവാൻ ആവശ‍്യമാണ്.
ഭരണസംവിധാനത്തിൻറെ മാറ്റങ്ങളും അതിന്റെ അനിവാര‍്യതയും മനസ്സിലാക്കുക.
നിലവിലെ സാഹചര‍്യങ്ങളിൽ തദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം, പ്രസക്തി എന്നിവയിൽ ധാരണ കൈവരിക്കുക.
മാറ്റങ്ങളുടെ സാഹചര‍്യങ്ങളിൽ നവ ആശയ വിനിമയ സമ്പ്രദായങ്ങൾ ഉൾക്കൊള്ളുക.
വ‍്യക്തിപരമായ കഴിവുകളും, പോരായ്മകളും അവലോകനം നടത്തി സ‍്വയം ശാക്തീകരിക്കുക.
സമയവിനിയോഗ ശേഷിയും തീരുമാനമെടുക്കൽ ശേഷിയും കൈവരിക്കുക.
പരിവർത്തനം (ചേഞ്ച് മാനേജ്‌മന്റ് )
നേതൃത്വം (സാരഥ്യം, സാധ്യതകൾ)
വ്യക്ത്യന്തര ബന്ധങ്ങൾ (ഞാനും നമ്മളും)
ആശയവിനിമയം സാരഥ്യത്തിന് (വന്നു, കണ്ടു, കീഴടക്കി)
ടീം വര്‍ക്ക് (ഒത്തു പോകാം)
സമയപരിപാലനം (ഘടികാരം)
തീരുമാനമെടുക്കൽ (പ്രശ്നങ്ങളും തീരുമാനങ്ങളും)
മാനസിക സമ്മർദ്ദവും പൊരുത്തപ്പെടലും
സുസ്ഥിര വികസന ലക്ഷ്യങ്ങൾ
തുടർ പ്രയാണം
ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ
ഈ പരിശീലനം ലക്ഷ്യമാക്കുന്നത് ഗ്രാമ പഞ്ചായത്തുകളിലെ ക്ലർക്ക് / സീനിയർ ക്ലർക്ക് തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അവർ കൈകാര്യം ചെയ്യേണ്ടതായി വരുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളെയും വിഷയങ്ങളെയും നിയമങ്ങളെയും സംബന്ധിച്ച് പരിചയപ്പെടുത്തുക എന്നതും, ജീവനക്കാരിൽ പഞ്ചായത്തിലെ പ്രവർത്തനങ്ങളിൽ സഹായകമാവും വിധം മൃദുവൈദഗ്ദ്ധ്യ വികസനം (Soft Skill development) സാധ്യമാക്കുക എന്നതുമാണ്.
ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്ത് വകുപ്പുകളിലെ മറ്റ് ഓഫീസുകളിലും സേവനമനുഷ്ഠിക്കുന്ന ക്ലർക്ക്, സീനിയർ ക്ലർക്ക് തസ്തികയിലുള്ളവർ, കൂടാതെ ഈ പരിശീലനം പ്രയോജനപ്പെടുത്തുവാനാഗ്രഹിക്കുന്ന സൂപ്പർവൈസറി, സെക്രട്ടറി തലത്തിലുള്ളവർ, പഞ്ചായത്ത് ഓഫീസിലെ വിവിധ പ്രവർത്തനമേഖലകളെപറ്റി കൂടുതലായി അറിയാനാഗ്രഹിക്കുന്ന ജനപ്രതിനിധികൾ, പൊതു/സന്നദ്ധപ്രവർത്തകർ എന്നിവർക്കും കോഴ്സിൽ എൻറോൾ ചെയ്യാവുന്നതാണ്.
Kerala Service Rules and file management is a short term online training to the ministerial staff of the Block Panchayat. The training is consisting of 7 sessions focusing on the main aspects of Kerala Service Rules, conduct, file management and Govt. litigations relating to the duties and responsibilities of the government employees. The ministerial staff plays a very important role to resolve and settle the timely claims and entitlements of the employees . Their knowledge on KSR has to be improved and updated. This training with specific content will help them to deliver qualitative service to the needy
Seven days training in Koha - The Integrated Library Management Software to the Librarians of the Local Self Government Institutions.
തദ്ദേശഭരണ സ്ഥാപനങ്ങളിലെ ലൈബ്രേറിയന്മാർക്കായി 7 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കോഹ സോഫ്റ്റ്‌വെയര്‍ പരിശീലനം ആരംഭിക്കുന്നു
This Certificate course on office management is meant to enhance the capacities of the officials of Grama Panchayats, which results in better functioning of the Local Self Government Institutions
തദ്ദേശഭരണസ്ഥാപനങ്ങളിലെ ലൈബ്രേറിയന്‍മാര്‍ക്കായി ഓഫീസ് ആന്‍ഡ് ലൈബ്രറി മാനേജ്മെന്റ് എന്ന വിഷയത്തില്‍ കില 30 ദിവസങ്ങള്‍ നീളുന്ന ഓണ്‍ലൈന്‍ പരിശീലനം നല്‍കാന്‍ കില തീരുമാനിക്കുകയും തുടര്‍ന്ന് നല്ലൊരു ശതമാനം ലൈബ്രേറിയന്‍മാര്‍ പരിശീലനത്തില്‍ പങ്കെടുക്കുകയുമുണ്ടായി. ഇതേ പരിശീലനം ആവശ്യപ്പെട്ടുകൊണ്ട് പൊതുജനങ്ങളില്‍ നിന്നും നിരവധി അന്വേഷണങ്ങള്‍ വന്ന സാഹചര്യത്തില്‍ ഈ പരിശീലനം പ്രസ്തുതവിഷയത്തില്‍ തല്‍പ്പരരായ ഏതൊരാള്‍ക്കും പങ്കെടുക്കാവുന്ന രീതിയില്‍ നിങ്ങളിലെക്കെത്തിക്കുകയാണ് കില.
73, 74 ഭരണഘടനാ ഭേദഗതിയിലൂടെ സുശക്തമാക്കിയവയാണ് നമ്മുടെ തദ്ദേശഭരണസ്ഥാപനങ്ങള്‍. സാധാരണ ജനങ്ങളുടെ വികസന – ക്ഷേമ കാര്യങ്ങള്‍ നിറവേറ്റുന്നതിനായുള്ള ഒട്ടേറെ ചുമതലകള്‍ തദ്ദേശഭരണസ്ഥാപനങ്ങളില്‍ നിക്ഷിപ്തമാണ്. അതുകൊണ്ടുതന്നെ തദ്ദേശഭരണസ്ഥാപനങ്ങളുടെ ഭാഗമായ ലൈബ്രറികള്‍ക്ക് സമൂഹത്തിന്റെ മാറ്റത്തിനുതകുന്ന വിജ്ഞാന – സാംസ്കാരികാവശ്യങ്ങളെ കാലാനുസൃതമായി നിറവേറ്റുന്നതില്‍ നിര്‍ണായകമായ പങ്കുവഹിക്കാനാകും. കേരളത്തിലെ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന എഴുന്നൂറ്റിയമ്പതിനടുത്തുവരുന്ന ലൈബ്രറികള്‍ക്ക് തദ്ദേശഭരണസ്ഥാപനങ്ങളുടെ ചുമതലകളെക്കുറിച്ചും സമൂഹത്തിന്റെ മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് അവയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കൂടുതല്‍ കാര്യക്ഷമമാക്കാമെന്നതിനെക്കുറിച്ചും സാമാന്യ വിജ്ഞാനം പകര്‍ന്നു നല്‍കേണ്ടത് അനിവാര്യമാണ്.
കേരളത്തിലെ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കു
കീഴില്‍ പ്രവര്‍ത്തിക്കുന്ന എഴുന്നൂറ്റിയമ്പതിനടുത്തുവരുന്ന ലൈബ്രറികള്‍ക്ക്
തദ്ദേശഭരണസ്ഥാപനങ്ങളുടെ ചുമതലകളെക്കുറിച്ചും സമൂഹത്തിന്റെ മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച്
അവയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കൂടുതല്‍ കാര്യക്ഷമമാക്കാമെന്നതിനെക്കുറിച്ചും
സാമാന്യ വിജ്ഞാനം പകര്‍ന്നു നല്‍കുന്നതിന്