
2 Courses
കേരളത്തിന്റെ ഗ്രാമീണ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കാന്‍ കഴിഞ്ഞ പദ്ധതിയാണ് 2005 –ല്‍ പാര്‍ലമെന്റ് അംഗീകരിച്ച് 2006 മുതല്‍ നടപ്പാക്കാന്‍ തുടങ്ങിയ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. പദ്ധതിയുടെ അന്തസത്തയില്‍ നിന്നുകൊണ്ട് വിവിധ പ്രവര്‍ത്തികള്‍ വിശിഷ്യ മണ്ണ്‍, ജലം, ജൈവ സമ്പത്ത് എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതില്‍ കേരളത്തിലെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലെ ജന പ്രതിനിധികള്‍ക്കും ഉദ്ദ്യോഗസ്ഥര്‍ക്കും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ പതിമൂന്ന്‍ വര്‍ഷത്തെ കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഈ പദ്ധതിയുടെ സ്വാധീനം പലപ്പോഴും രേഖപ്പെടുത്താതെ പോകുന്നു എന്നത് വിഷമകരമാണ്. ഇത്തരം മഹത്തായ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തേണ്ടതുണ്ട്.ഇതിനായി ‘കില’യും, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനും, ചേര്‍ന്ന്‍ ബ്ലോക്ക് തല ഉദ്ദ്യോഗസ്ഥന്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ച് ഡോക്യുമെന്റേഷന് ഒരു സ്ഥിരം സംവിധാനം ഒരുക്കാന്‍ ആലോചിക്കുന്നു. പ്രസ്തുത പരിശീലനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഫോട്ടോഗ്രാഫി, റിപ്പോര്‍ട്ടിങ്ങ്, എഡിറ്റിംഗ്, വീഡിയോഗ്രഫി എന്നീ മേഖലകളില്‍ പരിശിലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ ക്രിയാത്മകമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു പൊതു സ്ഥാപനമെന്ന നിലയിൽ കില വികസനത്തെക്കുറിച്ചു നവീനമായ ഒരു അവബോധം സൃഷ്ടിക്കാൻ സഹായകമായ പങ്കാളിത്ത പൗര ജേണലിസം എന്നൊരു കോഴ്സ് ആരംഭിക്കുകയാണ് . ‘സ്വയം സഹായിക്കാൻ ആളുകളെ സഹായിക്കുക’ എന്നതാണ് ഗ്രാസ്‌റൂട്ട്സ് മീഡിയ എന്ന ഈ ഓൺലൈൻ കോഴ്‌സിന്റെ ആശയം