
3 Courses
സേവന ഗുണമേൻമയെന്ന ലക്ഷ്യത്തോടെ കിലയുടെ നേതൃത്വത്തില്‍ കേരളത്തിലെ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ നേടി കഴിഞ്ഞു. നിലവില്‍ കേരളത്തിലെ എല്ലാ കോര്‍പ്പറേഷനുകളിലും നഗരസഭളിലും വിവിധ കളക്ടറേറ്റുകളിലും ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ പ്രക്രിയകള്‍ നടന്നു വരുന്നു. ഗുണമേന്മ സംവിധാനത്തിലൂന്നിയ ഐ.എസ്.ഒ. 9001-2015 സർട്ടിഫിക്കേഷൻ കരസ്ഥമാക്കി കില മറ്റു സ്ഥാപനങ്ങള്‍ക്ക് കൂടി മാതൃകയാകേണ്ടതുണ്ട്. സ്ഥാപനത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തി ലക്ഷ്യം കൈവരിക്കുവാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സാധ്യമാവുകയുള്ളു. ഇതിനായി ഗുണമേന്മ സംവിധാനത്തിനെ കുറിച്ചും ഐ.എസ്.ഒ. സർട്ടിഫിക്കേഷനെ കുറിച്ചും എല്ലാ ജീവനക്കാരിലും അവബോധം നല്കുന്ന രീതിയിലാണ് കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്.
ഗുണമേന്മ സംവിധാനം സർക്കാർ സ്ഥാപനങ്ങളിൽ നടപ്പിലാക്കാൻ ഉദ്യോഗസ്ഥരെയും തദ്ദേശ ജനപ്രതിനിധികളെയും സജ്ജമാക്കുക.
നൂതന
ഗുണമേന്മ സംവിധാനങ്ങളെ
കുറിച്ചു അവബോധം സൃഷ്ടിച്ചു
ജനസൗഹൃദവും,
ജനകേന്ദ്രികൃതവും,
കാര്യക്ഷമവുമായ,
സിവിൽ
സർവീസ് സൃഷ്ടിക്കാൻ ഉദ്യോഗസ്ഥരെയും
പൊതുജനങ്ങളെയും സജ്ജമാക്കുക
എന്നതാണ് ഈ കോഴ്സിന്റെ
പ്രധാന ലക്ഷ്യം .