
5 Courses
Induction Training
രണ്ട് ഘട്ട ഇന്‍-സര്‍വ്വീസ് പരിശീലനം പൂര്‍ത്തിയാക്കിയ വില്ലേജ്എക്സ്റ്റന്ഷന്ഓഫീസര്മാര്ക്കുള്ളമൂന്നാംഘട്ട ഇന്‍സര്‍വ്വീസ് പരിശീലനം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം മുഖേന നല്കാന് ബഹു.ഗ്രാമവികസന കമ്മീഷണറുടെ 21/01/2022-ലെ 12701/എച്ച്&റ്റി.3/2019/സി.ആർ.ഡി. നമ്പർ കത്ത് പ്രകാരം നിർദേശം ലഭ്യമായിട്ടുണ്ട്. പ്രസ്തുത പരിശീലനം 2022 ജനുവരി 24-ന് തിങ്കളാഴ്ച മുതൽ തുടങ്ങാന്‍ തീരുമാനമെടുത്തിട്ടുണ്ട്. ആയതിന് പ്രകാരം കിലയുടെ അദ്ധ്യാപകര്‍ ചേര്‍ന്ന് പരിശീലന സാമഗ്രികള്‍ തയാറാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ വികസന ചരിത്രത്തിലും ദാരിദ്ര്യ ലഘുകരണ പദ്ധതി നടത്തിപ്പിലും പുതു സമീപനം സ്വീകരിക്കപ്പെട്ട പദ്ധതിയാണ് 2005 –ല്‍ പാര്‍ലമെന്റ് പാസാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. നിയമ പിന്‍ബലമുള്ള പദ്ധതിയുടെ സവിശേഷതകളും പ്രവര്‍ത്തനങ്ങളും മനസ്സിലാക്കി ഇടപ്പെട്ടാൽ മാത്രമേ പദ്ധതി നടപ്പാക്കുന്നതു കൊണ്ടുള്ള പൂര്‍ണ്ണ ഗുണഫലം തൊഴിലാളികള്‍ക്കും സമൂഹത്തിനും ലഭ്യമാകുകയുള്ളൂ. ഈ പദ്ധതിയുടെ ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും പ്രധാന പങ്ക് വഹിക്കുന്നവരാണ് അക്രഡിറ്റഡ് എഞ്ചിനീയര്‍മാരും അക്രഡിറ്റഡ് ഓവര്‍സീയര്‍മാരും. ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും പുതുതായി നിയമനം ലഭിച്ച അക്രഡിറ്റഡ് എഞ്ചിനീയര്‍മാര്‍ക്കും ഓവര്‍സീയര്‍മാര്‍ക്കും പദ്ധതി സംബന്ധിച്ച അടിസ്ഥാന അറിവ് നല്‍കുന്നതിന് ‘കില’യും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി –സംസ്ഥാന മിഷനും തിരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന പരിശീലനമാണിത്.
This course intends to provide functional literacy to the newly joined Secretaries of GPs.
Block panchayat Secretaries are very import officials who work at the middle level of the Panchayat Raj System. Induction Training plays an important role in shaping an employee. The multilevel activities and functions of the Block Panchayat Secretaries will have to be more decisive and effective, for which training will give them insight and vision. As a Secretary to the elected Body the liaison and interactions with the elected representatives and people are more important. They need to be trained to increase their skill and knowledge with defined training objectives .
കിലയുടെ മൂന്ന് സെന്ററുകളിലായി രണ്ട് ഘട്ട പരിശീലനം പൂര്‍ത്തിയാക്കിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്കുള്ള മൂന്നാം ഘട്ട ഇന്‍ സര്‍വ്വീസ് പരിശീലനം കോവിഡ് -19 ന്റെ വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. സ്ഥാപന തല പരിശീലനം തുടങ്ങാന്‍ കാലതാമസം നേരിടുന്നതിനാല്‍ ‘കില’ ഒരുക്കിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം മുഖേന പ്രസ്തുത പരിശീലനം നല്കാന് 2020 ആഗസ്റ്റ് 04 ന് ചേര്‍ന്ന വി.ഇ.ഒ. പരീക്ഷാ ബോര്‍ഡ് യോഗം തീരുമാനിച്ചു. പ്രസ്തുത പരിശീലനം 2020 ആഗസ്റ്റ് 10 ന് തിങ്കളാഴ്ച തുടങ്ങാന്‍ ‘കില’ തീരുമാനമെടുത്തു. ആയതിന് പ്രകാരം കിലയുടെ വിവിധ സെന്ററുകളിലെ അദ്ധ്യാപകര്‍ ചേര്‍ന്ന് പരിശീലന സാമഗ്രികള്‍ തയാറാക്കിയിട്ടുണ്ട്.