Global searching is not enabled.
ഉള്ളടക്കത്തിലേക്ക് കടക്കുക

4 പഠനക്രമങ്ങള്‍

അദ്ധ്യാപകന്‍: Vineetha Mഅദ്ധ്യാപകന്‍: Rismiya R I

ജെൻഡറും പ്രാദേശിക ഭരണവും – ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ബാച്ച് 3

കേരളത്തിൽ തദ്ദേശഭരണസംവിധാനങ്ങൾ വഴി നടപ്പിലാക്കുന്ന എല്ലാ പ്രവർത്തനങ്ങളും ജെൻഡർ അവബോധത്തോടെയും എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയും ആകേണ്ടതുണ്ട്. സ്ത്രീകൾ ,ട്രാൻസ്‌ജെൻഡർ, മറ്റു ലിംഗ ലൈംഗിക വിഭാഗങ്ങളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും കൂടി സാമൂഹിക ഭരണ സംവിധാനങ്ങളുടെയും ആസൂത്രണത്തിന്റെയും നിർവ്വഹണത്തിന്റെയും ഭാഗമായാൽ മാത്രമേ അവ നീതിയിലധിഷ്ഠിതമാവുകയുള്ളൂ.അപ്പോൾമാത്രമേ യഥാർത്ഥത്തിലുള്ള ജനാധിപത്യം സൃഷ്ടിക്കപ്പെടുകയുള്ളൂ.

രണ്ടു ബാച്ചുകളുടെ വിജയകരമായ പൂർത്തീകരണത്തിനുശേഷം, “ജെൻഡറും പ്രാദേശിക ഭരണവും” മെന്ന വിഷയത്തിൽ താത്പര്യമുള്ള ആർക്കും കോഴ്സിലേക്ക് പ്രവേശനം സാധ്യമാകുന്ന രീതിയിൽ ഓപ്പൺ കോഴ്‌സായി മൂന്നാംഘട്ടം ആരംഭിക്കുന്നു. ജെൻഡർ ആശയങ്ങൾ, സിദ്ധാന്തങ്ങൾ മനസ്സിലാക്കുന്നതോടൊപ്പം പ്രായോഗികമായ അനുഭവങ്ങളിലൂടെ ഓരോ സംവിധാനങ്ങളും എങ്ങനെ ജെൻഡർ സൗഹൃദപരമാക്കാം എന്നത് സംബന്ധിച്ച കൃത്യമായ ധാരണ ഇത് വഴി സൃഷ്ടിക്കാനാവും

  • (9)
  • അദ്ധ്യാപകന്‍: Amrutha K P Nഅദ്ധ്യാപകന്‍: Rismiya R Iഅദ്ധ്യാപകന്‍: Dr.Amruthraj R M

    സ്ത്രീകള്‍ക്കായുള്ള നിയമങ്ങളും അവകാശ പ്രഖ്യാപനങ്ങളും - ഓണ്‍ലൈന്‍ പരിശീലനം

    സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തുല്യനീതി ഉറപ്പ് വരുത്തുന്നതിനും അവകാശ ലംഘനങ്ങള്‍ക്കും നീതിനിഷേധങ്ങള്‍ക്കും എതിരെ നടപടിയെടുക്കുന്നതിനുമായി നിലവിലുള്ള നിയമവ്യവസ്ഥകളും സംവിധാനങ്ങളും പരിചയപ്പെടുത്തുന്നു . ഭരണഘടന ഉറപ്പു വരുത്തുന്ന അവകാശങ്ങളും ലിംഗ നീതിയ്ക്കായുള്ള അന്താരാഷ്ട്ര പ്രഖ്യാപനങ്ങളും കോഴ്സില്‍ ഉള്‍പ്പെടുത്തുന്നു

  • (19)
  • അദ്ധ്യാപകന്‍: Amrutha K P Nഅദ്ധ്യാപകന്‍: Rismiya R I

    Diploma course in Gender and Local Governance (ലിംഗപദവിയും തദ്ദേശഭരണവും ഡിപ്ലോമ കോഴ്സ് )

    കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജന  പ്രതിനിധികൾക്കായി   ലിംഗപദവിയും തദ്ദേശഭരണവും  എന്ന വിഷയത്തില്‍ നടത്തുന്ന  ഡിപ്ലോമ കോഴ്സ്  


  • (0)
  • അദ്ധ്യാപകന്‍: Amrutha K P Nഅദ്ധ്യാപകന്‍: Vineetha Mഅദ്ധ്യാപകന്‍: Rismiya R Iഅദ്ധ്യാപകന്‍: Dr.Amruthraj R M

    ജാഗ്രതാ സമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം

    ശക്തമായ നിയമങ്ങളും സംവിധാനങ്ങളും ഉണ്ടായിട്ടും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വർദ്ധിച്ചു വരികയാണ്. പ്രാദേശിക സര്‍ക്കാരുകള്‍ ഇതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ജാഗ്രതാസമിതികള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയും . ഈ കോഴ്സ് ജില്ലാതല ജാഗ്രതാ സമിതികള്‍, പഞ്ചായത്ത്/ നഗരസഭ ജാഗ്രതാ സമിതികള്‍ , വാർഡ്തല ജാഗ്രതാ സമിതികള്‍ എന്നിവ ശക്തമാക്കുന്നതിനു വേണ്ടിയാണു തയ്യാറാക്കിയിട്ടുള്ളത് 

  • (129)