
11 Courses
Developed by the Kerala Institute of Local Administration (KILA), this course offers an immersive introduction to climate action, specifically designed for children and adolescents. The program equips young participants with essential knowledge and actionable strategies to address environmental challenges while emphasizing leadership in building climate resilience. Participants will learn to lead child-centered initiatives and play an active role in disaster preparedness and environmental conservation.
Over the past decade, disasters linked to natural hazards have exacted a significant toll on human lives, livelihoods, assets and economies. Nature-based Solutions (NbS) for Disaster Risk Reduction or more specifically Ecosystem-based Disaster Risk Reduction (Eco-DRR) is an approach where the regulatory functions of ecosystems (such as forests, wetlands and mangroves) are systematically harnessed to mitigate, prevent, or buffer against disasters. These solutions can provide disaster risk reduction services as well as offer other services of productive and cultural value, which also contribute to building communities, resilience to disasters and climate change impacts. Being cost effective, they are increasingly identified across the world as a no-regret investment which keeps nature at the core. This course aims to provide a basic understanding of what is meant by Nature based Solutions and specifically its different applications in India.
ഹരിത പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി പ്രസ്തുത പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും, മറ്റ് സാമൂഹ്യ സംഘടനകളായ വനസംരക്ഷണ സമിതി, കുടുംബശ്രീ, എക്കോ ഡെവലപ്മെന്‍റ് കമ്മിറ്റി, ബി.എം.സി, വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തകര്‍ക്കും സുസ്ഥിര വികസന കാഴ്ചപ്പാട് ലക്ഷ്യം വെച്ച് ജൈവവൈവിധ്യ പരിപാലനം മുന്‍നിര്‍ത്തിയുള്ള ആസൂത്രണവും പങ്കാളിത്തവും സൃഷ്ടിക്കുന്നതിനുമുള്ള കാര്യശേഷി വികസനം നല്‍കുക എന്നതാണ് ഈ കോഴ്സിന്‍റെ ലക്ഷ്യം.
ആഗോള താപനത്തിന്‍റെ ഫലമായുള്ള കാലാവസ്ഥ വ്യതിയാനം ലോകത്താകമാന വെല്ലുവിളി ഉയര്‍ത്തുന്ന ഈ കാലഘട്ടത്തില്‍, കേരളവും അതിന്‍റെ ആഘാതത്തിന്‍റെ പരിധിയിലാണ്. കാലാവസ്ഥാ വ്യതിയാനത്തിനൊരു ശാശ്വത പരിഹാരം കണ്ടെത്തുകയെന്നത് ദുഷ്ക്കരമാണ്. എന്നിരുന്നാലും അനുരൂപണത്തിലൂടെയും, ലഘൂകരണത്തിലൂടെയും ഇതിന്‍റെ ആഘാതം കുറച്ചു കൊണ്ടുവരാന്‍ നമുക്ക് സാധിക്കും. അത് സാധ്യമാക്കുന്നത് കൃത്യവും, ശാസ്ത്രീയവുമായ വിഷയ ബോധനത്തിലൂടെയും പൊതു ജനഅവബോധനത്തിലൂടെയും, കര്‍മ്മപദ്ധതി രൂപീകരണത്തിലൂടെയുമാണ്. കാലാവസ്ഥാവ്യതിയാനം കൊണ്ടുള്ള ഓരോ പ്രദേശങ്ങളിലെയും പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ അറിയുന്നത് അത് പ്രദേശത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കാണ് കാലാവസ്ഥാ വ്യതിയാനത്തിന് അവസ്ഥാ വിശകലനം ചെയ്യുവാനും അനന്തരഫലങ്ങൾ പ്രാദേശികമായി നേരിടാനുമുള്ള കർമപരിപാടികൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട്.കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച പ്രാദേശിക കർമ്മപദ്ധതി തയ്യാറാക്കുന്നതിനുള്ള പരിശീലനം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(കില) ആരംഭിക്കുകയാണ്.
തദ്ദേശഭരണസ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാര്‍ക്കുവേണ്ടി ബില്‍ഡിംഗ് എനര്‍ജി എഫിഷ്യന്‍സി (കെട്ടിട ഊര്‍ജ്ജക്ഷമത) എന്ന വിഷയത്തില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിശീലനം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനും (കില) വേള്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഡബ്ല്യു. ആര്‍. ഐ.) ഇന്ത്യയും ചേര്‍ന്ന് വിഭാവനം ചെയ്തിരിക്കുകയാണ്. കെട്ടിടങ്ങള്‍ എനര്‍ജി എഫിഷ്യന്റ് ആയിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, എനര്‍ജി എഫിഷ്യന്‍സി നിശ്ചയിക്കുന്ന ശാസ്ത്രീയ രീതികളെക്കുറിച്ചും, ബന്ധപ്പെട്ട ഗവണ്മെന്റ് പോളിസികളെക്കുറിച്ചുമെല്ലാം പ്രദിപാദിക്കുന്ന ഈ പരിശീലനം എഞ്ചിനീയറിംഗ്/ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ത്ഥികള്‍ക്കും/അധ്യാപകര്‍ക്കും, ബന്ധപ്പെട്ട മേഖലയിലെ വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്കും (തൊഴില്‍ധാരികള്‍ക്കും), അതുപോലെ പ്രസ്തുത വിഷയത്തില്‍ തല്‍പ്പരരായ ഏതൊരാള്‍ക്കും അറ്റന്റ് ചെയ്യാവുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
Environment Legislations is a short term online training course for the key officials of the LSGD. The officials will be enrolled to the training. .In the training various important legislations will be explained and discussed. It will help the officials who work at the Panchayat Raj Institutions to have more understanding about the legal implications and importance of environment legislations. Training plays an important role in shaping qualitative civil servants .
പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥ വ്യതിയാനവും അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന കേരളത്തിൽ, ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങൾ പരമാവധി ലഘൂകരിക്കുന്നതിനായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രാദേശികവും സമൂഹാധിഷ്ഠിതവുമായ ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ദുരന്ത നിവാരണ പദ്ധതികള് തയ്യാറാക്കി, പ്രാദേശിക സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി 4 എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇവ മുന്നറിയിപ്പ് ടീം, രക്ഷാ-പ്രവര്‍ത്തന-ഒഴിപ്പിക്കല്‍ ടീം, ക്യാമ്പ് മാനേജ്‌മന്റ് ടീം, പ്രഥമ ശുശ്രൂഷ ടീമുകളാണ്. ഇത്തരത്തില്‍ രൂപീകരിച്ച ഇ.ആർ.ടി അംഗങ്ങള്ക്ക് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ കില ഓണ്ലൈന് കോഴ്സിലൂടെ പരിശീലനം നല്‍കുകയാണ്.
പരിസ്ഥിതി വ്യവസ്ഥകളുടെ സുസ്ഥിര പരിപാലനം, പുനഃസ്ഥാപനം, സംരക്ഷണം എന്നിവയിലൂടെ അപകട സാധ്യതകൾ ലഘൂകരിക്കുക, ഉപജീവനമാർഗ്ഗം വർദ്ധിപ്പിക്കുക, ദുരന്തസാധ്യത ലഘൂകരിക്കുക, എന്നിവയാണ് ജൈവ വ്യവസ്ഥ അടിസ്ഥാനത്തിലുള്ള ദുരന്ത സാധ്യത ലഘൂകരണ (ഇക്കോ – ഡി.ആര്‍.ആര്‍.) പ്രോജക്ടിന്റെ ലക്ഷ്യം. നമ്മുടെ പാരിസ്ഥിതിക വ്യവസ്ഥയില്‍ ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള സേവനങ്ങൾ ലഭ്യമാക്കാനും, ഉൽപാദന, സാംസ്കാരിക മൂല്യമുള്ള മറ്റ് സേവനങ്ങൾ നൽകാനും ഇക്കോ-ഡിആർആറിന് സാധിക്കുന്നു. ഇത് ദുരന്തങ്ങൾക്കും, കാലാവസ്ഥാ വ്യതിയാനത്തിനും പ്രാദേശിക പ്രതിരോധം സൃഷ്ടിക്കുന്നതിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിസ്ഥിതി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഐക്യ രാഷ്ട്രസഭയുടെ എൻവയോണ്മെന്റ് പ്രോഗ്രാമും (യുഎൻഇപി) കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) ചേര്‍ന്ന് നടപ്പാക്കുന്ന ഈ പദ്ധതിയില്‍ പ്രധാന പ്രവര്‍ത്തനം കാര്യശേഷി വികസനമാണ്. പ്രാദേശിക വികസന പദ്ധതികളിലൂടെയും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം.ജി.എന്‍.ആര്‍.ഇ.ജി.എസ്.)/ അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി (എ.യു.ഇ.ജി.എസ്.) എന്നിവയിലൂടെയും ഇക്കോ-ഡിആർആർ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടപ്പിലാക്കാം എന്ന് ഗ്രാമ - നഗര പ്രദേശങ്ങളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികളെ ബോധവത്കരിക്കുകയും അവരുടെ കാര്യശേഷി വികസിപ്പിക്കുകയുമാണ് ഈ പരിശീലന പദ്ധതിയില്‍ ലക്ഷ്യം വെയ്ക്കുന്നത്.
പരിസ്ഥിതി വ്യവസ്ഥകളുടെ സുസ്ഥിര പരിപാലനം, പുനഃസ്ഥാപനം, സംരക്ഷണം എന്നിവയിലൂടെ അപകട സാധ്യതകൾ ലഘൂകരിക്കുക, ഉപജീവനമാർഗ്ഗം വർദ്ധിപ്പിക്കുക, ദുരന്തസാധ്യത ലഘൂകരിക്കുക, എന്നിവയാണ് ജൈവ വ്യവസ്ഥ അടിസ്ഥാനത്തിലുള്ള ദുരന്ത സാധ്യത ലഘൂകരണ (ഇക്കോ – ഡി.ആര്‍.ആര്‍.) പ്രോജക്ടിന്റെ ലക്ഷ്യം. നമ്മുടെ പാരിസ്ഥിതിക വ്യവസ്ഥയില്‍ ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള സേവനങ്ങൾ ലഭ്യമാക്കാനും, ഉൽപാദന, സാംസ്കാരിക മൂല്യമുള്ള മറ്റ് സേവനങ്ങൾ നൽകാനും ഇക്കോ-ഡിആർആറിന് സാധിക്കുന്നു. ഇത് ദുരന്തങ്ങൾക്കും, കാലാവസ്ഥാ വ്യതിയാനത്തിനും പ്രാദേശിക പ്രതിരോധം സൃഷ്ടിക്കുന്നതിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിസ്ഥിതി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ഐക്യ രാഷ്ട്രസഭയുടെ എൻവയോണ്മെന്റ് പ്രോഗ്രാമും (യുഎൻഇപി) കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) ചേര്‍ന്ന് നടപ്പാക്കുന്ന ഈ പദ്ധതിയില്‍ പ്രധാന പ്രവര്‍ത്തനം കാര്യശേഷി വികസനമാണ്. പ്രാദേശിക വികസന പദ്ധതികളിലൂടെയും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം.ജി.എന്‍.ആര്‍.ഇ.ജി.എസ്.)/ അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി (എ.യു.ഇ.ജി.എസ്.) എന്നിവയിലൂടെയും ഇക്കോ-ഡിആർആർ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടപ്പിലാക്കാം എന്ന് ഗ്രാമ - നഗര പ്രദേശങ്ങളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ തൊഴിലുറപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ ബോധാവല്‍ക്കരിക്കയും അവരുടെ കാര്യശേഷി വികസിപ്പിക്കുകയുമാണ് ഈ പരിശീലന പരിപാടിയില്‍ ലക്ഷ്യം വെയ്ക്കുന്നത്.
ഐക്യ രാഷ്ട്രസഭയുടെ എൻവയോണ്മെന്റ് പ്രോഗ്രാമും (യു.എൻ.ഇ.പി) കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) ചേര്‍ന്ന് നടപ്പാക്കുന്ന ഈ പദ്ധതിയില്‍ പ്രധാന പ്രവര്‍ത്തനം കാര്യശേഷി വികസനമാണ്. പ്രാദേശിക വികസന പദ്ധതികളിലൂടെയും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം.ജി.എന്‍.ആര്‍.ഇ.ജി.എസ്.)/ അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി (എ.യു.ഇ.ജി.എസ്.) എന്നിവയിലൂടെയും ഇക്കോ-ഡിആർആർ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടപ്പിലാക്കാം എന്ന് ഗ്രാമ - നഗര പ്രദേശങ്ങളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അക്രഡിറ്റഡ് എഞ്ചിനീർമാരെയും അക്രഡിറ്റഡ് ഓവർ സിയർമാരെയും ബോധവല്‍ക്കരിക്കുകയും അവരുടെ കാര്യശേഷി വികസിപ്പിക്കുകയുമാണ് ഈ പരിശീലന പരിപാടിയില്‍ ലക്ഷ്യം വയ്ക്കുന്നത്.