ആഗോള താപനത്തിന്‍റെ ഫലമായുള്ള കാലാവസ്ഥ വ്യതിയാനം ലോകത്താകമാന വെല്ലുവിളി ഉയര്‍ത്തുന്ന ഈ കാലഘട്ടത്തില്‍, കേരളവും അതിന്‍റെ ആഘാതത്തിന്‍റെ പരിധിയിലാണ്. കാലാവസ്ഥാ വ്യതിയാനത്തിനൊരു ശാശ്വത പരിഹാരം കണ്ടെത്തുകയെന്നത് ദുഷ്ക്കരമാണ്. എന്നിരുന്നാലും അനുരൂപണത്തിലൂടെയും, ലഘൂകരണത്തിലൂടെയും ഇതിന്‍റെ ആഘാതം കുറച്ചു കൊണ്ടുവരാന്‍ നമുക്ക് സാധിക്കും. അത് സാധ്യമാക്കുന്നത് കൃത്യവും, ശാസ്ത്രീയവുമായ വിഷയ ബോധനത്തിലൂടെയും പൊതു ജനഅവബോധനത്തിലൂടെയും, കര്‍മ്മപദ്ധതി രൂപീകരണത്തിലൂടെയുമാണ്. കാലാവസ്ഥാവ്യതിയാനം കൊണ്ടുള്ള ഓരോ പ്രദേശങ്ങളിലെയും പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ അറിയുന്നത് അത് പ്രദേശത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കാണ് കാലാവസ്ഥാ വ്യതിയാനത്തിന് അവസ്ഥാ വിശകലനം ചെയ്യുവാനും അനന്തരഫലങ്ങൾ പ്രാദേശികമായി നേരിടാനുമുള്ള കർമപരിപാടികൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട്.കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച പ്രാദേശിക കർമ്മപദ്ധതി തയ്യാറാക്കുന്നതിനുള്ള പരിശീലനം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(കില) ആരംഭിക്കുകയാണ്.