Training Registration

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ecourses.kila.ac.in

കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ നിലവിലുള്ള ഭരണസമിതിയുടെ കാലയളവ് 2020 നവംബര്‍ മാസം 11 ന് അവസാനിക്കുകയാണ്.പുതിയ ഭരണസമിതികളിലേക്കുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ സ്വീകരിച്ചിട്ടുണ്ട്. ഇതിനു സഹായകമായി  നിലവിലുള്ള നിയമങ്ങളുടേയും ചട്ടങ്ങളുടേയും അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പു നടപടി ക്രമങ്ങളെ സംബന്ധിച്ച ഒരു ഓൺലൈൻ പഠന പരിപാടിക്ക് കില ഇതിനകം തുടക്കം കുറിക്കുകയുമുണ്ടായി.വിവിധ ഭാഗങ്ങളായി തിരിച്ച് കിലയുടെ ഓൺലൈൻ പഠന പ്ലാറ്റ്ഫോമായ e-courses വഴി തുടങ്ങിയ ആദ്യ കോഴ്സിന് വളരെ പ്രോത്സാഹജനകമായ പ്രതികരണമാണ് ലഭിച്ചത്.സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട ധാരാളം പേർ ആ കോഴ്സിൽ പങ്കെടുക്കുകയും വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിച്ചിട്ടുമുണ്ട്.ഇവ കൂടി പരിഗണിച്ചു കൊണ്ട് ഈ സംരംഭത്തിലെ രണ്ടാമത്തെ ഭാഗം "സ്ഥാനാർത്ഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ " ഇതിനോടൊപ്പം ആരംഭിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൻ ബഹുമാനപ്പെട്ട സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ നിർദ്ദേശിച്ചിട്ടുള്ള പരിഷ്ക്കാരങ്ങൾ കൂടി പരമാവധി ഉൾകൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഈ കോഴ്സിലേക്കും എല്ലാവരുടേയും നസീമമായ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു


Start Date : 01-Nov-2020
Medium : Malayalam
Contact :
Dheeraj M Divakaran, Phone-9544377212