Training Registration

വോട്ടർ പട്ടിക പുതുക്കൽ-ഇലക്ട്രൽ രജിസ്‌ട്രേഷൻ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം

ecourses.kila.ac.in

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കൾ  243K, 243 ZA എന്നീ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്ത് പഞ്ചായത്തുകളിലേക്കും മുൻസിപ്പാലിറ്റികളിലേക്കും തിരെഞ്ഞെടുപ്പ് നടത്തുന്നതിന്റെയും അതിനായി വോട്ടർ പട്ടിക തയ്യാറാക്കുന്നതിന്റെയും മേൽനോട്ടവും നിയന്ത്രണവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിക്ഷിപ്തമാണ്.

1994ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 14 ആം വകുപ്പും 1994 ലെ കേരള മുൻസിപ്പാലിറ്റി നിയമത്തിലെ 72 ആം വകുപ്പും അനുസരിച്ച് അതതു സംഗതിപോലെ ഓരോ നിയോജകമണ്ഡലത്തിലെയും അല്ലെങ്കിൽ വാർഡിലെയും വോട്ടർ പട്ടിക ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ നിർണയിക്കപ്പെടുന്ന പ്രകാരം തയ്യാറാക്കുകയും പുതുക്കുകയും ചെയ്യേണ്ടതാണ്. ഇതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് ഗ്രാമ പഞ്ചയാത്ത് സെക്രട്ടറിമാരെ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തിലെയും മുൻസിപ്പാലിറ്റി സെക്രട്ടറിമാരെ ബന്ധപ്പെട്ട മുൻസിപ്പാലിറ്റികളിലെയും എല്ലാ നിയോജകമണ്ഡലങ്ങളുടെയും വോട്ടർ പട്ടിക തയ്യാറാക്കുന്നതിനും പുതുക്കുന്നതിനും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരായി നിയോഗിച്ചിട്ടുണ്ട്. മുൻസിപ്പൽ കോർപ്പറേഷനുകളുടെ കാര്യത്തിൽ ബന്ധപ്പെട്ട കോർപ്പറേഷനിലെ അഡീഷണൽ സെക്രട്ടറിമാരെയാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ ആയി നിയോഗിച്ചിട്ടുള്ളത്. കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പുതുക്കൽ സംബന്ധിച്ച് പ്രസ്തുത ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകേണ്ടതുണ്ട്.



Start Date : 09-Aug-2023
Medium : Malayalam
Contact :
Vinod Kumar G : 9947568636