Training Registration

ജെൻഡറും പ്രാദേശിക ഭരണവും – ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ബാച്ച് 3

ecourses.kila.ac.in

കേരളത്തിൽ തദ്ദേശഭരണസംവിധാനങ്ങൾ വഴി നടപ്പിലാക്കുന്ന എല്ലാ പ്രവർത്തനങ്ങളും ജെൻഡർ അവബോധത്തോടെയും എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയും ആകേണ്ടതുണ്ട്. സ്ത്രീകൾ ,ട്രാൻസ്‌ജെൻഡർ, മറ്റു ലിംഗ ലൈംഗിക വിഭാഗങ്ങളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും കൂടി സാമൂഹിക ഭരണ സംവിധാനങ്ങളുടെയും ആസൂത്രണത്തിന്റെയും നിർവ്വഹണത്തിന്റെയും ഭാഗമായാൽ മാത്രമേ അവ നീതിയിലധിഷ്ഠിതമാവുകയുള്ളൂ.അപ്പോൾമാത്രമേ യഥാർത്ഥത്തിലുള്ള ജനാധിപത്യം സൃഷ്ടിക്കപ്പെടുകയുള്ളൂ.

രണ്ടു ബാച്ചുകളുടെ വിജയകരമായ പൂർത്തീകരണത്തിനുശേഷം, “ജെൻഡറും പ്രാദേശിക ഭരണവും” മെന്ന വിഷയത്തിൽ താത്പര്യമുള്ള ആർക്കും കോഴ്സിലേക്ക് പ്രവേശനം സാധ്യമാകുന്ന രീതിയിൽ ഓപ്പൺ കോഴ്‌സായി മൂന്നാംഘട്ടം ആരംഭിക്കുന്നു. ജെൻഡർ ആശയങ്ങൾ, സിദ്ധാന്തങ്ങൾ മനസ്സിലാക്കുന്നതോടൊപ്പം പ്രായോഗികമായ അനുഭവങ്ങളിലൂടെ ഓരോ സംവിധാനങ്ങളും എങ്ങനെ ജെൻഡർ സൗഹൃദപരമാക്കാം എന്നത് സംബന്ധിച്ച കൃത്യമായ ധാരണ ഇത് വഴി സൃഷ്ടിക്കാനാവും

Registration opened on:
22-Feb-2022
Medium :
Malayalam
Contact :
Rismiya R I : 9633805474