Training Registration

കേരളത്തിലെ ഖരമാലിന്യ സംസ്കരണ സംവിധാനങ്ങള്‍- Massive Open Online Course (MOOC)

ecourses.kila.ac.in

കേരളത്തിലെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്ഥാമായ പല സാധ്യതകളും അവസരങ്ങളും ആണ് നമ്മുടെ മുന്‍പില്‍ കാഴ്ച വെക്കുന്നത്. നാടിനെ സുന്ദരമാക്കുന്നതിനോടൊപ്പം വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിലൂടെ പുനച്ചംക്രണ യോഗ്യമായ വിഭവങ്ങളെ കൃത്യമായി തരം തിരിച്ച് മൂല്യമുള്ള വസ്തുക്കള്‍ ആയി മാറ്റാന്‍ ഉള്ള ഉദ്യമത്തില്‍ ആണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഹരിത കര്‍മ്മ സേനകളും അവരെ സഹായിക്കുന്ന സര്‍ക്കാരിന്റെ വിവധ ഏജന്‍സികളും. ഈ ഉദ്യമത്തില്‍ ഏറ്റവും വലിയ ഒരു പങ്ക് കേരളത്തിലെ ജനങ്ങള്‍ക്കും ഉണ്ട്. അത് മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ സ്വന്തം ദൈനംദിന ജീവിതത്തില്‍ ഏറ്റെടുക്കുവാന്‍ മാത്രമല്ല, കേരളത്തെ മാലിന്യ മുക്തം ആക്കുന്ന പ്രയത്നത്തില്‍ ഒത്തുചേരുവാന്‍ വേണ്ടിയും കൂടിയാണ്.

കേരളത്തിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളെ കേന്ദ്രീകരിച്ചുള്ള ഈ കോഴ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടികളില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടാന്‍ സാധിക്കും. കൂടാതെ ശാസ്ത്രീയമായ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ചെയ്യാം എന്നും, മാലിന്യം കൈകാര്യം ചെയ്യുമ്പോള്‍ ചെയ്യരുതാത്ത പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം ആണെന്നും, അവ ചെയ്‌താല്‍ നടപടി എന്തായിരിക്കും എന്നും പഠിക്കാം. ഈ രീതിയില്‍ മാലിന്യ സംസ്കരണത്തെ കുറിച്ചുള്ള അടിസ്ഥാനപരമായ വിഷയങ്ങള്‍ തല്‍പ്പരരായ കൂടുതല്‍ ആളുകളിലേക്കെത്തിക്കുവാന്‍ ഉദ്ദേശിച്ചാണ് ഈ കോഴ്സ്.



Registration opened on:
06-May-2024
Medium :
Malayalam
Contact :
Sivajith : 7306148447, Neha Kurian : 8891946654