
4 പഠനക്രമങ്ങള്‍
ഭരണ സുതാര്യതയും പ്രതിബദ്ധതയും ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ പാർലമെന്റ് 2005 ലെ വിവരാവകാശ നിയമം പാസാക്കി. നിയമം പ്രാബല്യത്തിൽ വന്നതോടെ ഭരണത്തിൽ സൂക്ഷിച്ചിരുന്ന 'രഹസ്യം' എന്ന രീതി മാറി. ഓരോ പൗരനും സർക്കാരിന്റെ പ്രവർത്തനങ്ങളും തീരുമാനങ്ങളും അറിയാനും അവർക്കാവശ്യമായ വിവരങ്ങൾ നിയമപരമായി ലഭ്യമാക്കാനുമുള്ള അവകാശം നൽകാനാണ് നിയമം ഉദ്ദേശിക്കുന്നത്.
അധികാരത്തിന്റെ വ്യാഖ്യാനത്തിലൂടെ സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഭരണം ഉറപ്പാക്കാനുള്ള കേരളത്തിലെ ഭരണപരിഷ്കാരങ്ങളുടെ തുടർച്ച കൂടിയാണിത്. വിവരാവകാശ നിയമം 1999-ലെ പഞ്ചായത്ത് രാജ് മുനിസിപ്പൽ നിയമവുമായി സംയോജിപ്പിച്ചിരിക്കുന്നു. ഗ്രാമസഭ, പൗരാവകാശങ്ങൾ, സോഷ്യൽ ഓഡിറ്റ്, ഓംബുഡ്‌സ്മാൻ തുടങ്ങിയ സുതാര്യത ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങൾ നമ്മുടെ പഞ്ചായത്ത് രാജ് സംവിധാനം ഉൾക്കൊള്ളുന്നു.
കേരളത്തിലെ വിവിധ വിഭാഗം ജനങ്ങൾക്ക് നിയമത്തെക്കുറിച്ചും അതിന്റെ പ്രയോഗത്തെക്കുറിച്ചും പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്.
ജനപ്രതിനിധികൾ,
ഉദ്യോഗസ്ഥർ,
പൊതുപ്രവർത്തകർ
സന്നദ്ധപ്രവർത്തകർ
കുടുംബശ്രീ പ്രവർത്തകർ
പ്രായോഗിക തലത്തില്‍ കേരളത്തിലും ഇന്ത്യയില്‍ എമ്പാടും ഈ നിയമത്തിന്റെ നിര്‍വഹണത്തില്‍ ഇനിയും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഇത് ശരിയായി നിര്‍വഹിക്കുന്നതില്‍ തദ്ദേശ സ്ഥാപനതല ജനപ്രതിനിധികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും, പൊതു സമൂഹത്തിനും വലിയ പങ്ക് വഹിക്കാന്‍ ഉണ്ട്. അതിന് സഹായകം ആകാന്‍ എന്ന രീതിയില്‍ ആണ് ഈ പരിശീലനം കില ഉദ്ദേശിച്ചിരിക്കുന്നത്.
രാജ്യത്തൊട്ടാകെയുള്ള 6-14 വയസ്സിനിടയിലുള്ള ഓരോ കുട്ടിക്കും സൗജന്യവും നിര്ബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി 2009 ഓഗസ്റ്റില് പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമം ഇന്ത്യന് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന അടയാളമാണ്. ഈ നിയമം ഇന്ത്യയിലെ ഓരോ കുട്ടിക്കും പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കി. ഈ നിയമത്തിൽകൂടി കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ്, തദ്ദേശഭരണസ്ഥാപനങ്ങള്, രക്ഷകര്ത്താക്കള്, പ്രധാനാധ്യാപകര്, അധ്യാപകര്, എന്നിവര്ക്ക് നല്കിയ നിരവധി സുപ്രധാന പങ്കുകളെക്കുറീച്ചു പ്രതിപാദിക്കുന്നു. നിയമത്തിൽ പ്രസ്താവിച്ചിരിക്കുന്ന ലക്ഷ്യങ്ങൾ, ഓരോരുത്തർക്കും ഉള്ള പങ്കുകൾ എന്നിവയെ കുറിച്ചുള്ള അവബോധം പരിശീലനാർത്ഥികൾക്ക് ലഭ്യമാക്കുക എന്നതാണ് ഈ പരിശീലനത്തിൽകൂടി ഉദ്ദേശിക്കുന്നത്.
ഗ്രാമസഭ, പൗരാവകാശം, സോഷ്യല്‍ ഓഡിറ്റ്, ഓംബുഡ്സ്മാന്‍, എന്നിങ്ങനെ സുതാര്യത ഉറപ്പുവരുത്താനുള്ള സംവിധാനങ്ങള്‍ ഉള്‍ചേര്‍ത്തതാണ് നമ്മുടെ പഞ്ചായത്ത് രാജ് സംവിധാനം. നിയമത്തെയും അതിന്‍റെ പ്രയോഗവല്‍ക്കരണം സംബന്ധിച്ച് കേരള സമൂഹത്തിലെ വിവിധ വിഭാഗം ആളുകള്‍ക്ക് അറിയേണ്ടതറിയാന്‍ ഒരു ശരിയായ യാത്ര - വിവരാവകാശ നിയമം (Right to Information) എന്ന വിഷയത്തില്‍ പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്.