
5 പഠനക്രമങ്ങള്‍
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കൾ 243K, 243 ZA എന്നീ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്ത് പഞ്ചായത്തുകളിലേക്കും മുൻസിപ്പാലിറ്റികളിലേക്കും തിരെഞ്ഞെടുപ്പ് നടത്തുന്നതിന്റെയും അതിനായി വോട്ടർ പട്ടിക തയ്യാറാക്കുന്നതിന്റെയും മേൽനോട്ടവും നിയന്ത്രണവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിക്ഷിപ്തമാണ്.
1994ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 14 ആം വകുപ്പും 1994 ലെ കേരള മുൻസിപ്പാലിറ്റി നിയമത്തിലെ 72 ആം വകുപ്പും അനുസരിച്ച് അതതു സംഗതിപോലെ ഓരോ നിയോജകമണ്ഡലത്തിലെയും അല്ലെങ്കിൽ വാർഡിലെയും വോട്ടർ പട്ടിക ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ നിർണയിക്കപ്പെടുന്ന പ്രകാരം തയ്യാറാക്കുകയും പുതുക്കുകയും ചെയ്യേണ്ടതാണ്. ഇതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് ഗ്രാമ പഞ്ചയാത്ത് സെക്രട്ടറിമാരെ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തിലെയും മുൻസിപ്പാലിറ്റി സെക്രട്ടറിമാരെ ബന്ധപ്പെട്ട മുൻസിപ്പാലിറ്റികളിലെയും എല്ലാ നിയോജകമണ്ഡലങ്ങളുടെയും വോട്ടർ പട്ടിക തയ്യാറാക്കുന്നതിനും പുതുക്കുന്നതിനും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരായി നിയോഗിച്ചിട്ടുണ്ട്. മുൻസിപ്പൽ കോർപ്പറേഷനുകളുടെ കാര്യത്തിൽ ബന്ധപ്പെട്ട കോർപ്പറേഷനിലെ അഡീഷണൽ സെക്രട്ടറിമാരെയാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ ആയി നിയോഗിച്ചിട്ടുള്ളത്. കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പുതുക്കൽ സംബന്ധിച്ച് പ്രസ്തുത ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകേണ്ടതുണ്ട്.
വിവിധ മേഖലകളിൽ തുറന്നു കിട്ടിയിട്ടുള്ള വിപുലവും വൈവിധ്യമാർന്നതുമായ അനന്ത സാധ്യതകളെപ്പറ്റി പൊതുജനങ്ങൾക്കും വിശിഷ്യാ നാളത്തെ ജനപ്രതിനിധികളാകുന്ന സ്ഥാനാർത്ഥികൾക്കും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കില തയ്യാറാക്കിയിരിക്കുന്ന ഓൺലൈൻ കോഴ്‌സാണ് 'നമ്മുടെ ജനപ്രതിനിധികൾ'. ഇതിലേക്ക് എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ നിലവിലുള്ള ഭരണസമിതിയുടെ കാലയളവ് 2020 നവംബര്‍ മാസം 11 ന് അവസാനിക്കുകയാണ്.പുതിയ ഭരണസമിതികളിലേക്കുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ സ്വീകരിച്ചിട്ടുണ്ട്. ഇതിനു സഹായകമായി നിലവിലുള്ള നിയമങ്ങളുടേയും ചട്ടങ്ങളുടേയും അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പു നടപടി ക്രമങ്ങളെ സംബന്ധിച്ച ഒരു ഓൺലൈൻ പഠന പരിപാടിക്ക് കില ഇതിനകം തുടക്കം കുറിക്കുകയുമുണ്ടായി.വിവിധ ഭാഗങ്ങളായി തിരിച്ച് കിലയുടെ ഓൺലൈൻ പഠന പ്ലാറ്റ്ഫോമായ e-courses വഴി തുടങ്ങിയ ആദ്യ കോഴ്സിന് വളരെ പ്രോത്സാഹജനകമായ പ്രതികരണമാണ് ലഭിച്ചത്.സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട ധാരാളം പേർ ആ കോഴ്സിൽ പങ്കെടുക്കുകയും വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിച്ചിട്ടുമുണ്ട്.ഇവ കൂടി പരിഗണിച്ചു കൊണ്ട് ഈ സംരംഭത്തിലെ രണ്ടാമത്തെ ഭാഗം "സ്ഥാനാർത്ഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ " ഇതിനോടൊപ്പം ആരംഭിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൻ ബഹുമാനപ്പെട്ട സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ നിർദ്ദേശിച്ചിട്ടുള്ള പരിഷ്ക്കാരങ്ങൾ കൂടി പരമാവധി ഉൾകൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഈ കോഴ്സിലേക്കും എല്ലാവരുടേയും നസീമമായ സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.
കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിലവിലുള്ള ഭരണസമിതിയുടെ കാലയളവ് 2020 നവംബര്‍ മാസം അവസാനിക്കുകയാണ്. പുതിയ ഭരണസമിതികൾ ഇതിനോടനുബന്ധിച്ച് നിലവിൽ വരേണ്ടതായുണ്ട്. ഇതിലേക്കായി സംസ്ഥാന സർക്കാരും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷനും നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി നിയോഗിതരാകേണ്ട ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ സുതാര്യവും നീതിപൂർവ്വകവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളിലെ നടപടിക്രമങ്ങൾക്ക് രൂപം നൽകിയിട്ടുള്ളത്. ജനങ്ങളാകമാനം അണിനിരക്കുന്ന ഈ തെരഞ്ഞെടുപ്പ് വേളയിൽ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ സംബന്ധിച്ച ശരിയായ അവബോധം ഉദ്യോഗസ്ഥരിലും, പൊതുപ്രവർത്തകരിലും സാധാരണ വോട്ടർമാരായ ജനങ്ങളിലും സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്.ഈ ലക്ഷ്യത്തിനായുള്ള ഒരു ശ്രമമാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ സംബന്ധിച്ച ഓൺലൈൻ പഠന കോഴ്സ് വഴി കില ഉദ്ദേശിക്കുന്നത്. എല്ലാ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാന്‍ തക്ക രീതിയിലാണ് കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്.
കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിലവിലുള്ള ഭരണസമിതിയുടെ കാലയളവ് 2020 നവംബര്‍ മാസം അവസാനിക്കുകയാണ്. പുതിയ ഭരണസമിതികൾ ഇതിനോടനുബന്ധിച്ച് നിലവിൽ വരേണ്ടതായുണ്ട്. ഇതിലേക്കായി സംസ്ഥാന സർക്കാരും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷനും നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി നിയോഗിതരാകേണ്ട ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ സുതാര്യവും നീതിപൂർവ്വകവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളിലെ നടപടിക്രമങ്ങൾക്ക് രൂപം നൽകിയിട്ടുള്ളത്. ജനങ്ങളാകമാനം അണിനിരക്കുന്ന ഈ തെരഞ്ഞെടുപ്പ് വേളയിൽ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ സംബന്ധിച്ച ശരിയായ അവബോധം ഉദ്യോഗസ്ഥരിലും, പൊതുപ്രവർത്തകരിലും സാധാരണ വോട്ടർമാരായ ജനങ്ങളിലും സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്.ഈ ലക്ഷ്യത്തിനായുള്ള ഒരു ശ്രമമാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ സംബന്ധിച്ച ഓൺലൈൻ പഠന കോഴ്സ് വഴി കില ഉദ്ദേശിക്കുന്നത്.